പരതൂർ സ്കൂൾ വെടിവെപ്പ്! വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, വെടിയേറ്റ സഹപാഠി അപകടനില തരണം ചെയ്തു

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് സംഭവത്തിൽ ഉൾപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി പാർപ്പിച്ചു. പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹപാഠിയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്ത വെടിയുണ്ട അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ അപകടനില തരണം ചെയ്ത കുട്ടി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.

സംഭവത്തിൽ ഉപയോഗിച്ചത് 0.22 കാലിബർ റിവോൾവറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈസൻസില്ലാത്ത ഈ നാടൻ തോക്ക് ഉത്തരേന്ത്യൻ നിർമ്മിതമാണെന്നും ഇതിലുണ്ടായിരുന്ന തിരകൾ പഞ്ചാബിൽ നിർമ്മിച്ചതാണെന്നുമാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മുത്തശ്ശന്റേതായ ഈ തോക്ക് വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അനധികൃതമായി ആയുധം കൈവശം വെച്ചതിന് വിദ്യാർത്ഥിയുടെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് എങ്ങനെയാണ് കുട്ടിയുടെ കൈവശമെത്തിയതെന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കുകയാണ്.
അതേസമയം, സ്കൂൾ പരിസരത്ത് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും നടപടിക്ക് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles