തിരുവനന്തപുരം : മെസ്സി തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പേഴ്സണൽ സെക്രട്ടറിയായിരുന്ന സത്യപാലനെയും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർക്കാൻ മുഖ്യമന്ത്രിയുടെ അനുമതി. ഇതുസംബന്ധിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു.
വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള അനുമതി തേടിയുള്ള ഫയൽ മുഖ്യമന്ത്രി, ഗവർണർ ഓം പ്രകാശ് മാഥൂറിന് കൈമാറി. ഗവർണറുടെ അനുമതിയോടെയേ അബ്ദുറഹ്മാനെ പ്രതിചേർക്കാനാവൂ. ഇതിൽ ഗവർണർ അനുമതി നൽകുന്ന മുറയ്ക്ക് അബ്ദുറഹ്മാനും കേസിൽ പ്രതിയാകും. മുൻമന്ത്രിക്കും പേഴ്സണൽ സ്റ്റാഫ് സത്യപാലനും ഷറഫലിക്കും കേസിൽ പങ്കുണ്ടെന്ന് എസ്ഐടി സംഘം കണ്ടെത്തിയിരുന്നു. പിന്നാലെ ഇവരെ പ്രതിചേർക്കാൻ ആവശ്യപ്പെട്ട് എസ്ഐടി സർക്കാരിനെ സമീപിക്കുകയായിരുന്നു.



