റാസൽഖൈമ ബസ് ദുരന്തം! മരിച്ചവരിൽ 3 മലയാളികളടക്കം 6 ഇന്ത്യക്കാർ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

റാസൽഖൈമ : റാസൽഖൈമ ബസപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി ഉയർന്നു. കാസർഗോഡ് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവർക്ക് പുറമെ ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.

ദുബായിൽ താമസിച്ചിരുന്ന സങ്കീർത്ത പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുന്നതിനിടെയാണ് വിധി ദുരന്തമായി എത്തിയത്. അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം റാസൽഖൈമയിലെ അൽ വത്താൻ റോഡിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles