അടിമുടി ദുരൂഹം! ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയായ ഇരുപതുകാരി ആന്ധ്രാപ്രദേശിലെ വനമേഖലയിൽ മരിച്ച നിലയിൽ

ഗുവാഹട്ടി : ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ അസം സ്വദേശിനിയായ ഇരുപതുകാരിയെ ആന്ധ്രാപ്രദേശിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഗോത്രവർഗ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.

ഗുവാഹട്ടിയിലെ ബി. ബൊറുവ കോളജിലെ ഡിഗ്രി വിദ്യാർഥിനിയാണ് മരിച്ച യുവതി. ആന്ധ്രാപ്രദേശിൽ നടന്ന ഒരു നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഒക്ടോബർ 5-ന് അർധരാത്രി വിശാഖപട്ടണത്തുനിന്ന് ദിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് യുവതി യാത്ര തിരിച്ചതെന്ന് മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 6-ന് പുലർച്ചെ 2:39 വരെ ഇവർ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും തനിക്ക് പേടിയാകുന്നുമെന്നുമാണ് യുവതി അവസാനമായി അയച്ച സന്ദേശമെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെടുകയും യുവതിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതാവുകയും ചെയ്തു.

ഇതേത്തുടർന്ന് വീട്ടുകാർ ഗുവാഹട്ടി റെയിൽവേ പോലീസിലും റെയിൽവേ ഹെൽപ്‌ലൈൻ നമ്പറായ 139-ലും പരാതി നൽകുകയായിരുന്നു. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ബാഗ് വിവേക് എക്സ്പ്രസിലെ എസ്-2 കോച്ചിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് ആന്ധ്രാപ്രദേശിലെ മലയാലപുരത്തിനു സമീപമുള്ള വനമേഖലയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും, റെയിൽവേ പോലീസും ആന്ധ്രാ പോലീസും ചേർന്ന് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles