“അമേരിക്കയിൽ വളരുന്ന ഇന്ത്യ വിരുദ്ധ വിദ്വേഷം ആശങ്കാജനകം!!” ഔറോറ മേഖലയിലെ ഹിന്ദു ക്ഷേത്രത്തിൽ 19 കാരൻ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഔറോറ മേഖലയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ 19 കാരൻ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ. വിദ്വേഷവും വംശീയതയും കലർന്ന ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ വിദ്വേഷത്തിനെതിരെ കർശനമായ ജാഗ്രതയും ശക്തമായ നടപടികളും വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇല്ലിനോയിയിലെ ഔറോറ മേഖലയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ 19 വയസ്സുകാരനായ അലക്സാണ്ട്രോസ് പാപോരാക്കിസ് എന്ന യുവാവിനെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയിൽ നിന്ന് വംശീയ വിദ്വേഷം നിറഞ്ഞതും ഇന്ത്യൻ വംശജർക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ബ്രോഷറുകൾ അന്വേഷണ സംഘം കണ്ടെടുത്തു. തോക്കിലെ സാങ്കേതിക തകരാർ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്രമിയെ പിടികൂടിയ അമേരിക്കൻ നിയമപാലകരുടെ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യ, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവശ്യപ്പെട്ടു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും ഭാവിയിൽ ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അമേരിക്കൻ അധികൃതർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles