ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിയ്ക്ക് പിന്നോക്ക വിഭാഗക്കാർക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയില്ല! സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ഡൽഹി : ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പിന്നോക്ക വിഭാഗക്കാർക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതി മുൻപ് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പൂർണ്ണമായും ശരിവെക്കുകയായിരുന്നു.

മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ സംവരണ വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ, കേവലം മതം മാറ്റത്തിന്റെ മാത്രം പേരിൽ ഒരു വിഭാഗത്തിന് സംവരണം നൽകുന്നത് സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2015-ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറുകയും തുടർന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ നൽകിയ സംവരണ ആനുകൂല്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാരും ഹർജിക്കാരനും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താനോ സർക്കാരുകൾ കൃത്യമായ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കേവലം വിജ്ഞാപനത്തിലൂടെ മാത്രം അത് നടപ്പിലാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles