സോഷ്യൽ മീഡിയയിലും പൊതുവേദിയിലും വീണ്ടും ചിരിയുടെയും പരിഹാസത്തിന്റെയും അമിട്ടുപൊട്ടിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ് നടത്തിയ മണ്ടൻ അവകാശവാദത്തെ പറ്റിയാണ് സംസാരിക്കുന്നത്. വസ്തുതകളും ചരിത്രവും പരിശോധിക്കാതെ ഘോരഘോരം പ്രസംഗിച്ച് അവസാനം സ്വയം കോമാളിയാകുന്ന ഇടതുപക്ഷ യുവനേതാക്കളുടെ നിരയിൽ ഏറ്റവും മുൻപന്തിയിലാണ് താനെന്ന് ജെയ്ക് സി തോമസ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. ഡൽഹിയിലെ രാഷ്ട്രീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് സാമാന്യബുദ്ധിയെയും ചരിത്രബോധത്തെയും പൂർണ്ണമായി പരിഹസിക്കുന്ന ആ അത്ഭുത ചോദ്യം ജെയ്ക്കിന്റെ നാവിൽ നിന്ന് വീണത്. 1966-ലെ സമരകാലത്ത് അടച്ചിടാതിരുന്ന ഡൽഹി മെട്രോയെ ഇപ്പോഴത്തെ ഭരണകൂടം എന്തിനാണ് അടച്ചുപൂട്ടുന്നത് എന്നായിരുന്നു ആ വിപ്ലവ സിംഹത്തിന്റെ മാസ് ചോദ്യം! കേൾവിക്കാരിൽ അമ്പരപ്പും ചിരിയും ഒരുപോലെ പടർത്തിയ ഈ മണ്ടത്തരം കേട്ട് കേരളം ഒന്നടങ്കം നെറ്റിയിൽ കൈവെച്ചുപോയി.
ഡൽഹിയിൽ മെട്രോ സർവീസ് ആദ്യമായി ആരംഭിക്കുന്നത് 2002 ഡിസംബറിലാണ് എന്ന പ്രാഥമിക അറിവ് പോലും സ്വന്തം തലച്ചോറിലില്ലാതെയാണോ ഈ നേതാവ് ക്യാമറകൾക്ക് മുന്നിൽ വന്നിരുന്ന് വാചകക്കസർത്ത് നടത്തുന്നത്? ഉണ്ടാവുക പോയിട്ട് സ്വപ്നത്തിൽ പോലും ഇല്ലാത്ത ഒരു മെട്രോ ട്രെയിൻ 1966-ൽ സർവീസ് നടത്തിയിരുന്നുവെന്നും അന്ന് അത് ആരും തടഞ്ഞില്ലെന്നും സമർത്ഥിക്കാൻ ശ്രമിക്കുന്നതിലും വലിയ വിവരക്കേട് മറ്റെന്തുണ്ട്! വിപ്ലവ പദാവലികളും ഗഹനമായ ഭാഷയും വാരിവിതറി ചാനൽ ചർച്ചകളിൽ എതിരാളികളെ വിരട്ടാൻ ശ്രമിക്കുന്ന ഈ യുവനേതാവിന്റെ വായ തുറക്കുമ്പോഴാണ് ഉള്ളിലെ അറിവിന്റെ ശൂന്യത പുറത്തുവരുന്നത്.
ശബ്ദമുയർത്തി ആക്രോശിച്ചാൽ വസ്തുതകളില്ലാത്ത അസംബന്ധങ്ങളും ജനങ്ങൾ വിഴുങ്ങിക്കോളും എന്ന അഹങ്കാരമാണ് ഇവിടെ തകർന്നുതരിപ്പണമായത്. ചരിത്രത്തെയും രാഷ്ട്രീയത്തെയും വളച്ചൊടിച്ച് സ്വന്തം അണികളെ വിഡ്ഢികളാക്കാം എന്നല്ലാതെ, സാമാന്യവിവരമുള്ള കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് മുന്നിൽ ഇത്തരം പൊള്ളയായ തള്ളിന് പുല്ലുവില പോലുമില്ല. ഡൽഹിയിലെ സമരാവേശത്തെക്കുറിച്ച് കവലപ്രസംഗം നടത്തുമ്പോൾ, പറയുന്നതിൽ ഒരു തരിമ്പെങ്കിലും യുക്തിയുണ്ടോ എന്ന് സ്വയം പരിശോധിക്കാനുള്ള പക്വത പോലും ഇല്ലാത്ത ഒരാളെയാണ് വലിയ ബുദ്ധിജീവിയായി പാർട്ടി എഴുന്നള്ളിച്ച് നടക്കുന്നത് എന്നത് അതിലും വലിയ തമാശയാണ്.
ചരിത്രമറിയാതെ കാലഗണന തെറ്റിച്ച് വായ്തോരാതെ പ്രസംഗിച്ച് കയ്യടി വാങ്ങാൻ നോക്കിയ ജെയ്ക്കിന് സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകളുടെ പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ എന്തും വിളിച്ചുപറയാമെന്ന ധാരണ രാഷ്ട്രീയ പ്രവർത്തകർക്ക് ഭൂഷണമല്ല. അടിസ്ഥാന വിവരങ്ങൾ പോലും മനസ്സിലാക്കാതെ രാഷ്ട്രീയ എതിരാളികളെയും ഭരണകൂടത്തെയും ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ, തങ്ങൾ സ്വയം അപഹാസ്യരാവുകയാണ് എന്ന് ഇനിയെങ്കിലും ഈ നേതാവ് തിരിച്ചറിയണം. ഡൽഹി മെട്രോയുടെ ചരിത്രം പഠിച്ചിട്ട് പോയിട്ട് സ്വന്തം ചോദ്യത്തിന്റെ പൊരുളെങ്കിലും എന്താണെന്ന് ചിന്തിക്കാൻ ജെയ്ക് സമയം കണ്ടെത്തുമോ? സത്യത്തിൽ ഡൽഹിയിൽ പോയി ഡൽഹി പോലീസിന്റെ അടിയൊക്കെ കൊണ്ടപ്പോൾ ജെയ്ക്ക് നന്നായി എന്നാണ് ഭൂരിപക്ഷം മലയാളികളും കരുതിയത്. കാരണമെന്ന് വച്ചാൽ ജെയ്ക്ക് എന്ന നേതാവ് സമരങ്ങളിലൂടെ വളർന്നുവന്ന നേതാക്കളിലൊരാളാണ്. അല്ലാതെ ജോൺ ബ്രിട്ടാസിനെ പോലെ സംഘടന അടിത്തറയില്ലാത്ത ഒരാളല്ല. പക്ഷേ ആ സർവ്വ പ്രതീക്ഷകളും ജയിക്കിപ്പോൾ കളഞ്ഞു വിളിച്ചു



