കാക്കിപ്പടയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ മാധ്യമപ്രവർത്തകർ! ‘ദി ജേർണലിസ്റ്റ്’ ചീഫ് എഡിറ്റർ യദു നാരായണനെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ! തടഞ്ഞ് ഡിജിറ്റൽ മീഡിയ അസോസിയേഷൻ

കൊച്ചി: നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി ‘ദി ജേർണലിസ്റ്റ്’ ഓൺലൈൻ വാർത്താ ചാനൽ ചീഫ് എഡിറ്റർ യദു നാരായണനെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിനെ തടഞ്ഞ് ഡിജിറ്റൽ മീഡിയ അസോസിയേഷൻ. DMA-DMA-യുടെ സംസ്ഥാന മീഡിയ കോർഡിനേറ്റർ കൂടിയായ യദു നാരായണനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് സഹപ്രവർത്തകർ ഇടപെട്ട് തടഞ്ഞത്. മുൻകൂർ നോട്ടീസോ സെർച്ച് വാറണ്ടോ ഇല്ലാതെ അതിരാവിലെ വീട്ടിലെത്തി യദുവിനെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ നീക്കം സംഘടനയുടെ ഇടപെടലോടെ വിഫലമായി. നോട്ടീസും സേർച്ച് വാറണ്ടും ഇല്ലാതെ അറസ്റ്റ് അനുവദിക്കുകയില്ലെന്ന് ക്രൈം നന്ദകുമാറിന്റെ നേതൃത്വത്തിൽ എത്തിയ മാധ്യമ പ്രവർത്തകർ തുറന്നടിച്ചു.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകളിലുള്ള കേസിൽ, കൊടുംകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതുപോലെ മൂന്ന് മണിക്കൂറോളം യദു നാരായണനെ പോലീസ് അനധികൃതമായി തടഞ്ഞുവെച്ചതായി ആരോപണമുയർന്നു. ഇതിനുപുറമെ, യാതൊരു രേഖകളുമില്ലാതെ ‘ദി ജേർണലിസ്റ്റ്’ ഓഫീസിൽ പോലീസ് നടത്തിയ പരിശോധന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രത്യേകം നിവേദനങ്ങൾ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ അറിയിച്ചു. DMA പ്രവർത്തകർക്കൊപ്പം ജനറൽ സെക്രട്ടറി പി.ആർ. സോംദേവ്, സംസ്ഥാന ലീഗൽ കോർഡിനേറ്റർ സിബി തോമസ്, ട്രഷറർ എസ്. രോഹിത് തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിരുന്നു.

ഓൺലൈൻ മാധ്യമരംഗം ഇന്ന് ശക്തമായ സംഘടനാ ബലമുള്ള മേഖലയാണെന്നും, മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഇത്തരം പോലീസ് അതിക്രമങ്ങൾ ഇനി അനുവദിക്കില്ലെന്നും DMA നേതൃത്വം മുന്നറിയിപ്പ് നൽകി. പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നൽകാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles