മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതി!! എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം വളച്ചൊടിച്ച് വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേതാവ് കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

യു.ഡി.എഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ‘ചോരയ്ക്ക് ചോര’ എന്ന പ്രയോഗം അദ്ദേഹം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിൽ സ്പർധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയ എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരെയും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വിഷയത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 353, 356, ഐ.ടി ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ യഥാർത്ഥ പ്രസംഗത്തിന്റെ വീഡിയോ, മാധ്യമ വാർത്തകൾ, സമൂഹമാധ്യമങ്ങളിലെ വ്യാജ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles