തിരുപ്പുറംകുണ്ഡ്രം ദീപം തെളിയിക്കൽ ! ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

ന്യൂഡൽഹി : തിരുപ്പുറംകുണ്ഡ്രം ദീപം തെളിക്കൽ വിവാദത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ . മതാചാരങ്ങൾ തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് വിനീത് ജിൻഡാൽ വ്യക്തമാക്കുന്നു.

നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണസമിതിയും ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ സുപ്രീം കോടതി വിമർശനം ഉന്നയിക്കുകയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിജയ്‌ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, വിവാദമായ തൂൺ ദീപത്തൂൺ അല്ലെന്നും അതൊരു സർവേക്കല്ല് മാത്രമാണെന്നുമാണ് തമിഴ്‌നാട് സർക്കാരിന്റെയും നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാറിന്റെയും നിലപാട്. ഇതിനിടെ, തിരുപ്പരൻകുൻട്രം മലയിലെ കൽത്തൂണിൽ ദീപം തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവെങ്കിലും, സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ദീപത്തൂണിന് അടുത്തേക്ക് 20 പേർക്ക് മാത്രമാണ് റിസീവർ ചുമതലയിലുള്ള മുൻ ജഡ്ജിമാർ പ്രവേശനാനുമതി നൽകിയിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles