കേരളത്തിൽ സിപിഎമ്മിന്‍റെ പരാജയകാരണം എസ്‌ഐആർ ആണെന്ന് പറയാനാവില്ലെന്ന് കെ.കെ. ശൈലജ! വലിയ അട്ടിമറി നടന്നിട്ടില്ലെന്നും പ്രതികരണം

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ നടപടികളെയും കുറിച്ച് സിപിഎമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ. വോട്ടർപട്ടിക പരിഷ്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പറയാനാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ വ്യക്തമാക്കി. ഇടത് വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ടെന്നും അനധികൃതമായി വോട്ട് ചേർക്കാൻ യുഡിഎഫ്. എസ്ഐആർ ഉപയോഗിച്ചെങ്കിലും അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ ജാഗ്രത കാരണം വലിയ അട്ടിമറി നടന്നിട്ടില്ലെന്നുമാണ് അവർ പ്രതികരിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് കാരണം എസ്ഐആർ ആണെന്ന കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ.

എന്നാൽ, വോട്ടർ പട്ടിക പരിഷ്കരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നാണ് സിപിഎം നേതാവ് കെ.എൻ ബാലഗോപാലിന്റെ നിലപാട്. ഇത് സാധൂകരിക്കുന്ന കണക്കുകൾ ഉദ്ധരിച്ചുള്ള പഠന റിപ്പോർട്ടുകളുണ്ടെന്നും ബിജെപിയുടെ വിജയത്തിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആർന്റെ ആനുകൂല്യം യു.ഡി.എഫിനും ബിജെപിക്കും ലഭിച്ചിട്ടുണ്ടെന്നും ഇത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബാധകമാകുമെന്നും ബാലഗോപാൽ ആരോപിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles