കൊൽക്കത്തയിൽ ലിവിങ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി!! കാമുകിയും അമ്മയും അറസ്റ്റിൽ

കൊൽക്കത്ത : കൊൽക്കത്തയിലെ ഗാരിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ലിവിങ് ഇൻ പങ്കാളിയായ യുവതിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സാർത്ഥക് സർക്കാറാണ് (25) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥകിന്റെ പങ്കാളി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനിടയിൽ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർത്ഥകിന്റെ തോളിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാർത്ഥകിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം സഞ്ചാലികയെ അറസ്റ്റ് ചെയ്ത പോലീസ്, കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് അമ്മ മൗമിത ബസുവിനെയും അറസ്റ്റ് ചെയ്തത്.

ടെക്നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ സഞ്ചാലികയും സാർത്ഥകും കുറച്ചുകാലമായി ഗാരിയയിലെ ഫ്ലാറ്റിൽ ഒന്നിച്ചായിരുന്നു താമസം. ഇവർ തമ്മിലുണ്ടായ വഴക്കിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കേവലം തർക്കമാണോ അതോ കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നും, ഗൂഢാലോചനയിൽ അമ്മയുടെ പങ്ക് എത്രത്തോളമുണ്ടെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles