ജമ്മുകശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം! രണ്ട് ജവാന്മാർക്ക് പരിക്ക്! പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ നടന്ന ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. മേഖലയിൽ സുരക്ഷാ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം.

പരിക്കേറ്റ ജവാന്മാരെ ഉടനടി ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവർ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles