പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു!! 28 പേർക്ക് ദാരുണാന്ത്യം

പാകിസ്ഥാനിലെ പെഷവാറിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 27 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. പെഷവാറിലെ അഫ്രീദി ആബാദ് മേഖലയിലുള്ള ‘അൽ ഖൈർ’ സ്കൂളിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ക്ലാസ് നടന്നു കൊണ്ടിരിക്കെ ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 19 പേർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകരും പ്രദേശവാസികളായ രക്ഷിതാക്കളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി പെഷവാർ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
നിർമ്മാണത്തിലെ അപാകതകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്ന് ആരോപണമുണ്ട്. പാകിസ്ഥാനിൽ സ്കൂളുകളിലും മറ്റ് പൊതു കെട്ടിടങ്ങളിലും ഇത്തരത്തിൽ മേൽക്കൂര തകർന്നു വീഴുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിനും സുരക്ഷാ ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles