കോഴിക്കോട് നഗരത്തിൽ രേഖകളില്ലാതെ കഴിഞ്ഞ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ! പിടിയിലായവരിൽ സ്പാ ജീവനക്കാരായ സ്ത്രീകളും

കോഴിക്കോട് : മതിയായ യാത്രാരേഖകളോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ നഗരത്തിൽ തങ്ങിയിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള യാസീൻ എന്നയാളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ സ്ത്രീകളായ റോഷ്‌നാരയും പാപ്പിയയും നഗരത്തിലെ വിവിധ സ്പാ സെന്ററുകളിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് നഗരത്തിൽ വിദേശികളായ ചിലർ തമ്മിൽ തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ പരിശോധനയുടെയും അന്വേഷണത്തിന്റെയും ഭാഗമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് നടക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കണ്ടെത്തിയത്.

താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ പാസ്‌പോർട്ട്, വിസ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയടക്കമുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളും ഇവരുടെ പക്കൽ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. രേഖകളില്ലാതെ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയതിന് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം പ്രതികൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇവർക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles