ഡൽഹിയിൽ അതീവ ജാഗ്രത! സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പോലീസ്, മെട്രോ സ്റ്റേഷനുകൾ അടച്ചു, 23,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ പ്രകടനത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. പത്ത് ദിവസത്തെ മുൻകൂർ അനുമതി തേടാത്തതും ക്രമസമാധാന പ്രശ്നങ്ങളും മുൻനിർത്തിയാണ് പ്രക്ഷോഭത്തിന് അനുമതി നൽകാതിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സെൻട്രൽ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബി.എൻ.എസ്.എസ്. 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 23,000-ത്തോളം കേന്ദ്ര സായുധ സേനാ ഉദ്യോഗസ്ഥരെയും ഡൽഹി പോലീസിനെയും തലസ്ഥാനത്ത് വിന്യവിച്ചിട്ടുണ്ട്. സി.സി.ടി.വി. നിരീക്ഷണത്തിന് പുറമെ മുഖം തിരിച്ചറിയുന്ന സംവിധാനമുള്ള ക്യാമറകളും നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നഗരത്തിലെ 57 മെട്രോ സ്റ്റേഷനുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി, പട്ടേൽ ചൗക്ക്, മണ്ഡി ഹൗസ്, കശ്മീരി ഗേറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളുടെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ അടച്ചിടും. കൂടാതെ മെട്രോ ട്രെയിനുകളുടെ സർവീസുകളിലും നിയന്ത്രണങ്ങളും സമയമാറ്റങ്ങളും ഉണ്ടാകും.

റെയിൽവേ ഗതാഗതത്തെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള സമയങ്ങളിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട നിരവധി ട്രെയിനുകൾ അതത് ആരംഭ കേന്ദ്രങ്ങളിൽ നിന്ന് തന്നെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ ട്രെയിനുകളുടെ സമയം മുൻകൂട്ടി പരിശോധിച്ച് യാത്ര തിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles