കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ ഇടത് ഹാൻഡിലുകൾ ആഘോഷിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലും വലിയ എന്തോ കാര്യമാണ് ഉണ്ടായത് എന്ന മട്ടിലായിരുന്നു ഇവന്മാരുടെ ആഘോഷം. എന്നാൽ ഇപ്പോൾ, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവകലാശാല ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാൽ സർവകലാശാലയുടെ അച്ചടക്കത്തെയും സ്വാഭാവിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നേരത്തെ സസ്പെൻഷൻ റദ്ദാക്കാനും പരീക്ഷയെഴുതാൻ അവസരം നൽകാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നും ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചു. പത്ത് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും ക്യാംപസിൽ പ്രവേശനം അനുവദിക്കാനും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ നിയമപോരാട്ടത്തിനപ്പുറം ഉയരുന്ന പ്രധാന ചോദ്യം സർവകലാശാലകളിൽ അച്ചടക്കം എവിടെ നിൽക്കുന്നു എന്നതാണ്. വിദ്യാർഥികൾക്ക് സമരം ചെയ്യാനും അവകാശങ്ങൾക്കായി ശബ്ദമുയർത്താനും ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതിന്റെ പേരിൽ ക്യാംപസിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും അധ്യാപകരെയും സർവകലാശാലാ അധികൃതരെയും അപമാനിക്കാക്കുകയുമാണ് എസ്എഫ്ഐ എന്ന് പറയുന്ന സംഘടന ചെയ്യുന്നത് എന്നത് ഒരു നേരമെങ്കിലും ചോറ് തിന്നുന്ന ആർക്കും മനസിലാകും. സമരത്തിന്റെ പേരിൽ അധികാരപ്രകടനവും ഭീഷണിയും അപമാനിക്കലും നടക്കുന്നുണ്ടെങ്കിൽ അതിനെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യായീകരിക്കാനാവില്ല. സിസ തോമസിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അവരുടെ ശവയാത്ര പോലും നടത്തി തെമ്മാടിത്തരം കാണിച്ച സംഘടനയാണ് എസ്എഫ്ഐ. ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാം. എന്നാൽ ഒരാളെ അപമാനിക്കുന്നതും മരണത്തെ പ്രതീകമാക്കി പരിഹസിക്കുന്നതുമായ പ്രതിഷേധരീതികൾ അംഗീകരിക്കാൻ സാധിക്കില്ല, ഇവന്മാർക്ക് അത്രയ്ക്കും മുട്ടി നിൽക്കുവാണേൽ ഇവന്മാരുടെ നേതാക്കന്മാരുടെ ശവ യാത്ര ഇവന്മാർ നടത്തട്ടെ.
സർവകലാശാലയുടെ അച്ചടക്കവും സ്ഥാപനത്തിന്റെ സ്വയംഭരണവും സംരക്ഷിക്കപ്പെടണമെന്നതാണ്. ഒരു സർവകലാശാലയും വിദ്യാർഥി സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിക്കൊണ്ട് പ്രവർത്തിക്കേണ്ട സ്ഥാപനമല്ല. നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. രാഷ്ട്രീയ സംഘടനയുടെ ശക്തിയോ അംഗബലമോ നോക്കിയല്ല അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും നിയമാനുസൃതമായി നടപടി സ്വീകരിക്കുകയും വേണം. ക്യാംപസുകൾ രാഷ്ട്രീയ സംഘടനകളുടെ ശക്തിപ്രകടനത്തിനുള്ള വേദികളല്ല, മറിച്ച് അറിവും സ്വതന്ത്രചിന്തയും വളരേണ്ട ഇടങ്ങളാണ്. വിദ്യാർഥി സംഘടനകൾക്ക് അവകാശങ്ങൾക്കായി പോരാടാം. എന്നാൽ അധ്യാപകരെയും അധികൃതരെയും അപമാനിക്കുന്നതോ പഠനാന്തരീക്ഷം തകർക്കുന്നതോ ആയ രീതികൾ അംഗീകരിക്കാനാവില്ല. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള എല്ലാ സംഘടനകളും ജനാധിപത്യത്തിന്റെ അടിസ്ഥാന മര്യാദകൾ പാലിക്കണം.
സിസ തോമസിനെതിരായ പ്രതിഷേധരീതികൾ ഉയർത്തുന്ന ചോദ്യങ്ങളും സർവകലാശാലയുടെ അപ്പീലും ഒരുപോലെ ഗൗരവമുള്ളതാണ്. വ്യക്തികളെ അപമാനിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനും അച്ചടക്കമില്ലാത്ത ക്യാംപസ് പ്രവർത്തനങ്ങൾക്കും പകരം നിയമവും നീതിയും പരസ്പര ബഹുമാനവും നിലനിൽക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിന് ആവശ്യം. രാഷ്ട്രീയത്തിന് മുകളിൽ വിദ്യാഭ്യാസവും വ്യക്തിപരമായ അധിക്ഷേപത്തിന് മുകളിൽ മാന്യതയും നിലനിൽക്കുമ്പോഴാണ് സർവകലാശാലകൾ യഥാർഥ അറിവിന്റെ കേന്ദ്രങ്ങളായി മാറുക.



