പാലക്കാട് ക്ലാസ് മുറിയിൽ സഹപാഠിയുടെ തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്! അബദ്ധത്തിൽ പൊട്ടിയത് നാടൻ തോക്കെന്ന് നിഗമനം

പാലക്കാട്: സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ സഹപാഠി കൊണ്ടുവന്ന നാടൻ തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. അബദ്ധത്തിൽ തോക്ക് പൊട്ടിയതിനെ തുടർന്നാണ് വിദ്യാർഥിക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം.

രാവിലെ 11 മണിയോടെ സ്കൂളിലെ രണ്ടാമത്തെ പിരീഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് ഒരു വിദ്യാർഥി സ്കൂളിലേക്ക് കൊണ്ടുവരികയും ക്ലാസ് മുറിയിൽവെച്ച് സഹപാഠികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ തോക്കിൽനിന്ന് രണ്ടുതവണ വെടിയുതിർത്തതായാണ് വിവരം. ആദ്യത്തെ വെടിയിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ രണ്ടാമത്തെ തവണ വെടിയേറ്റതോടെ ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

വിദ്യാർഥിയുടെ തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ അടച്ചു. റിവോൾവറിന് സമാനമായ നാടൻ തോക്കാണ് വിദ്യാർഥി സ്കൂളിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്കൂൾ പരിസരത്തും ക്ലാസ് മുറിയിലും തോക്ക് എങ്ങനെ എത്തി, കുട്ടിക്ക് ഇത് എവിടെനിന്നാണ് ലഭിച്ചത്, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴികളും ശേഖരിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles