മട്ടന്നൂരിൽ അധ്യാപികയും മകനും രക്തത്തിൽ കുളിച്ച നിലയിൽ!! അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: മട്ടന്നൂരിൽ അധ്യാപികയെയും മകനെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ കോണിപ്പടിയോട് ചേർന്നാണ് രക്തത്തിൽ കുളിച്ച നിലയിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നത് എന്നാണ് വിവരം. രാവിലെ ഒൻപതുമണിയോടെ വീട്ടിനുള്ളിൽനിന്ന് ജയകൃഷ്ണന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും താഴേക്ക് ഇറക്കിയത്. ആംബുലൻസ് ഡ്രൈവർ എത്തി പരിശോധിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസാണ് മൃതദേഹങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

രാവിലെ ജ്യോതിയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം നവീൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറത്തുനിന്ന് മറ്റാരെങ്കിലും വീട്ടിലേക്ക് എത്തിയതിൻ്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പുറമെ പ്രശ്നങ്ങളൊന്നുമില്ലാത്ത ശാന്തമായ കുടുംബമായിരുന്നു ഇതെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles