വന്യമൃഗ ആക്രമണമെന്ന് ആദ്യം സംശയിച്ചു, ഒടുവിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം! ശാന്തൻപാറ കേസിലെ പ്രതി ബംഗാളിൽ പിടിയിൽ

ഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റാണിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. പശ്ചിമ ബംഗാൾ ബർദ്വാൻ റായ്ഗ്രാം സ്വദേശിയായ നായ്ക് ദഫേദാർ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ എട്ടാം തീയതിയാണ് കൊലപാതകം നടന്നത്. പ്രതിയിൽ നിന്നും റാണി 10,000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വീടിന്റെ അടുക്കള ഭാഗത്ത് വെച്ചുണ്ടായ സംഘർഷത്തിനിടെ പ്രകോപിതനായ പ്രതി കല്ലുകൊണ്ട് റാണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം പത്താം തീയതിയാണ് അയൽവാസി മൃതദേഹം കണ്ടെത്തുന്നത്. മുഖം വികൃതമായും കൈ വേർപെട്ട നിലയിലുമായിരുന്നതിനാൽ വന്യമൃഗങ്ങളുടെ ആക്രമണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോലീസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കൃത്യത്തിന് ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാൻ പൊലീസ് വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഊർജിതമായ നിരീക്ഷണം നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പശ്ചിമ ബംഗാളിലെ സിയാൽദയിൽ വെച്ചാണ് പ്രതി പൊലീസിന്റെ വലയിലായത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles