മെസ്സി തട്ടിപ്പ് ! മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം : ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യുന്നതിനുള്ള ഫയലിലാണ് ഗവർണർ ഒപ്പുവെച്ചത്. സംഭവം നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിസ്ഥാനത്ത് തുടർന്നിരുന്നതിനാൽ അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് ഗവർണറുടെ മുൻകൂർ അനുമതി അനിവാര്യമായിരുന്നു.

മെസ്സിയെയും അർജന്റീന ടീമിനെയും സംസ്ഥാനത്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ കണ്ടെത്തിയിരുന്നു. നിയമാനുസൃതമായ ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനായി മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. മുൻ മന്ത്രി വി. അബ്ദുറഹ്മാന് പുറമെ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഗവർണറുടെ നിർണ്ണായക അനുമതി ലഭിച്ചതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനിയമനടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles