ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ!! കൊച്ചിയിലെ പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്, ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പോലീസ്

കൊച്ചി: കൊച്ചിയിൽ ഡോക്ടർക്കെതിരായി രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കേസിലെ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ (41) മൊബൈൽ ഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഏകദേശം 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതായി വ്യക്തമായത്. സംഭവത്തിൽ ഉൾപ്പെട്ട യുവതികളിൽ നിന്ന് കൂടുതൽ പരാതികൾ ലഭിക്കുന്ന മുറയ്ക്ക് ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ യുവനടിയുടെ ബന്ധു നൽകിയ പരാതിയിൽ പീഡനക്കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടുന്ന 12 അംഗ സംഘം തന്ന ആക്രമിക്കുകയും മൊബൈൽ ഫോണുകൾ അടക്കം 3.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് ഡോക്ടർ നൽകിയ പരാതിയിലെ അന്വേഷണമാണ് കേസിലെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്. യുവനടിയെയും നടനെയും മറ്റൊരു കൂട്ടാളിയെയും ഈ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബന്ധുവിന് ചികിത്സ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത് കവർച്ചയ്ക്കല്ലെന്നും, ഡോക്ടറുടെ പക്കലുള്ള ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനായിരുന്നുവെന്നുമാണ് നടിയുടെ മൊഴി. ആക്രമണത്തിനിടെ പിടിച്ചെടുത്ത ഡോക്ടറുടെ ഫോണുകൾ പ്രതികൾ പോലീസിന് കൈമാറുകയും തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ മറ്റു നിരവധി യുവതികളുടെ ദൃശ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു. നിലവിൽ ഹണിട്രാപ്പ്, ബ്ലാക്ക്‌മെയിലിങ് അടക്കമുള്ള സാധ്യതകളും പോലീസ് സജീവമായി പരിശോധിച്ചുവരികയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles