രാജാജിനഗർ കൊലപാതക പരമ്പര ! 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, നാലുപേരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

സേലം: ബെംഗളൂരുവിലെ രാജാജിനഗറിൽ ടാക്സി ഡ്രൈവറായ യുവാവ് സ്വന്തം കുടുംബത്തിലെ ഏഴുപേരെ ക്രൂരമായി സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രതി ഇന്ദുശേഖരന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപാവതി എന്നിവരുടെ മൃതദേഹങ്ങളാണ് സേലത്തിന് സമീപമുള്ള യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. നേരത്തെ ഇന്ദുശേഖരന്റെ ഭാര്യയുടെ സഹോദരന്റെ ഏഴു വയസ്സുള്ള മകൻ പുനീതിന്റെ മൃതദേഹഭാഗങ്ങൾ നന്ദി ഹിൽസിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതി കൊലപ്പെടുത്തിയ മറ്റു നാലുപേരുടെ മൃതദേഹങ്ങൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിലാണ് ഈ കൊലപാതക പരമ്പര നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളും ഭാര്യവീട്ടുകാരോടുള്ള അമർഷവുമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീരാംപുര ബാഷ്യം സർക്കിളിന് സമീപമുള്ള ഇന്ദുശേഖറിന്റെ വീട്ടിലേക്ക് ആളുകളെ വിളിച്ചുവരുത്തി ഗ്രൈൻഡറിന്റെ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. തുടർന്ന് വീട് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാറിൽ നിന്ന് രക്തക്കറ കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി.

കൊലപാതകത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ ഫോണുകളിൽ നിന്ന് ബന്ധുക്കൾക്ക് കന്നടയിൽ സന്ദേശങ്ങൾ അയച്ച് ഇവർ വിനോദയാത്രയിലാണെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ചിലർക്ക് കന്നട എഴുതാൻ അറിയില്ലെന്ന കാര്യം ബന്ധുക്കളിൽ സംശയം ഉണ്ടാക്കുകയും തുടർന്ന് നൽകിയ കാണാതായ കേസിലെ അന്വേഷണവുമാണ് പ്രതിയെ കുടുക്കിയത്. പ്രാദേശിക പത്ര നടത്തിപ്പുകാരൻ കൂടിയായ ഇന്ദുശേഖർ തനിക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചത്. നിലവിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കൂടുതൽ മൃതദേഹഭാഗങ്ങൾക്കായി തിരച്ചിൽ നടത്തുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles