പശ രൂപത്തിൽ സ്വർണക്കടത്ത്! കരിപ്പൂരിൽ 1.67 കോടിയുടെ സ്വർണം പിടിച്ചു ! കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന ഹാൻഡ് ബാഗിനുള്ളിൽ പശയുടെ രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

ഇന്ന് രാവിലെ അബുദാബിയിൽ നിന്നെത്തിയ വിമാനത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ കരിപ്പൂരിലെത്തിയത്. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം നടക്കുന്നതായി ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരനായ അസ്ഹറുദ്ദീനെ തടഞ്ഞുവെച്ച് പരിശോധിച്ചത്.

സമീപകാലത്ത് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഡി.ആർ.ഐ നടത്തുന്ന ഏറ്റവും വലിയ സ്വർണവേട്ടകളിൽ ഒന്നാണിത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കരിപ്പൂരിൽ നടക്കുന്ന നാലാമത്തെ സ്വർണവേട്ട കൂടിയാണിത്. മുൻ ദിവസങ്ങളിൽ നടന്ന മൂന്ന് ഘട്ടങ്ങളിലും പോലീസാണ് വിമാനത്താവളത്തിന് പുറത്തുനിന്ന് സ്വർണം പിടികൂടിയതെങ്കിൽ, ഇത്തവണ ടെർമിനലിനുള്ളിൽ വെച്ചുതന്നെ ഡി.ആർ.ഐ സംഘം നേരിട്ടാണ് പ്രതിയെയും സ്വർണത്തെയും വലയിലാക്കിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles