തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടികളുമായി സർക്കാർ മുന്നോട്ട്. കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ അവർ വാഹനം വിൽക്കുന്നതാണ് നല്ലതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്താമാക്കി. കുട്ടികൾ വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം രക്ഷിതാക്കൾക്കായിരിക്കുമെന്നും അവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ കടുത്ത നിലപാട്.
അനധികൃത വാഹന ഉപയോഗത്തിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, നിരത്തുകളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം നിലവിലെ സമയക്രമമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചതായും ഗതാഗത മന്ത്രി അറിയിച്ചു.



