അതിർത്തിയിൽ ഉരുക്കുകവചം!! റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെ എസ്-400 പാക് അതിർത്തിക്ക് സമീപം വിന്യസിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷിക്ക് കൂടുതൽ കരുത്തേകിക്കൊണ്ട്, റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യയിലെത്തുന്ന ഈ സംവിധാനത്തിന്റെ വിന്യാസം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൈമാറ്റത്തിന് മുന്നോടിയായുള്ള പരിശോധനകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ഡിസംബറിൽ റഷ്യ സന്ദർശിക്കും. ഈ സംവിധാനം കൂടി എത്തുന്നതോടെ, അഞ്ച് എസ്-400 യൂണിറ്റുകൾ വാങ്ങുന്നതിനായി 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ സുപ്രധാന കരാർ പൂർത്തിയാകും.
400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എസ്-400, ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ കൃത്യതയോടെ കണ്ടെത്താനും ആകാശത്തുവെച്ച് തന്നെ തകർക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനമാണ്. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള നാല് എസ്-400 സംവിധാനങ്ങളിൽ മൂന്നെണ്ണം പാകിസ്ഥാനോട് ചേർന്നുള്ള പടിഞ്ഞാറൻ അതിർത്തിയിലും ഒരെണ്ണം കിഴക്കൻ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി 2025 മെയ് മാസത്തിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിൽ’ എസ്-400 സംവിധാനം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അഞ്ചാമത്തെ സംവിധാനം കൂടി പടിഞ്ഞാറൻ അതിർത്തിയിൽ സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷയും പ്രതിരോധ കവചവും കൂടുതൽ അഭേദ്യമാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles