വഴക്ക് ഒത്തുതീർപ്പായിട്ടും പകയൊഴിഞ്ഞില്ല! ഭാര്യമാരെ വെട്ടിക്കൊന്ന് വനത്തിൽ കുഴിച്ചുമൂടിയ സഹോദരന്മാർ പിടിയിൽ

റാഞ്ചി: കുടുംബകലഹത്തെത്തുടർന്ന് സഹോദരന്മാർ ചേർന്ന് സ്വന്തം ഭാര്യമാരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ കടത്തി വനത്തിൽ കുഴിച്ചുമൂടി. ഝാർഖണ്ഡിലെ ഗുമ്ല ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, സഹോദരൻ നവീൻ സാഹു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവശങ്കറിന്റെ ഭാര്യ മിനി പ്രിയ (28), നവീന്റെ ഭാര്യ രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

വിവാഹം കഴിഞ്ഞതുമുതൽ മിനി പ്രിയയും രാധിക കുമാരിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത് വീട്ടിലെ സമാധാനം തകർക്കുന്നതായും തങ്ങളുടെ കുടുംബജീവിതം അസഹനീയമാക്കുന്നതായും സഹോദരന്മാർ കരുതി. എന്നാൽ, കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് ഇരുവരും തമ്മിൽ സംസാരിച്ച് തർക്കങ്ങളെല്ലാം ഒത്തുതീർപ്പാക്കിയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നിട്ടും സഹോദരന്മാരുടെ ഉള്ളിലെ പക ഒഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ കൊല്ലപ്പെട്ട യുവതികളുടെ വീട്ടുകാർ ഇരുവരെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ആ സമയത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ സഹോദരന്മാർ ചേർന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശിവശങ്കർ ഓടിച്ചിരുന്ന ആംബുലൻസിൽ മൃതദേഹങ്ങൾ അയൽ ജില്ലയായ സിംഡേഗയിലെ വനമേഖലയിൽ എത്തിച്ച് കുഴിച്ചുമൂടിയെന്ന് ഗുമ്ല പോലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാ വ്യക്തമാക്കി.

ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിലെത്തിയ സഹോദരന്മാർ, ഭാര്യമാർ ആരോടും പറയാതെ വീടുവിട്ടിറങ്ങിപ്പോയതാണെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വനത്തിലെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles