കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും നിയമങ്ങൾ കാര്യക്ഷമമല്ല എന്ന പരാതികൾ ഉണ്ട്. പരിഷ്കരണത്തിന്റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കും. ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. പോലീസ് പരിശോധനയിൽ ആരുമിനി പരാതി പറയരുത്. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതര പിഴവല്ല. അത് തിരുത്തി നൽകിയിട്ടുണ്ട്. ഭദ്ര കീർത്തി എനിക്ക് മകളെ പോലെയാണ്.”-രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ട് ജയ ബാലകൃഷ്ണൻ്റെ മകള്‍ ഭദ്ര കീർത്തിയും പ്രതികരിച്ചു.



