കരിങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം! ചരക്കുകപ്പല്‍ മുങ്ങി, ജീവനക്കാരെ കാണാതായി

കരിങ്കടലില്‍ ബള്‍‍ഗേറിയയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കപ്പല്‍ മുങ്ങുകയും ജീവനക്കാരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തില്‍ തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഗോ കപ്പലായ ‘അല്‍ഫ വതന്‍’ ആണ് മുങ്ങിയത്. ടോഗോ പതാകയേന്തി റൊമാനിയയിലെ സുലിനയിലേക്ക് പോവുകയായിരുന്ന കപ്പലാണ് ആക്രമണത്തിനിരയായത്. ബള്‍ഗേറിയന്‍ തീരപ്രദേശമായ ബ്യാലയില്‍ നിന്നും 70 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമണം നടന്നത്.

ധാന്യങ്ങളുമായി പോവുകയായിരുന്ന പലാവു പതാകയേന്തി സഞ്ചരിച്ച ‘എബിള്‍’ എന്ന രണ്ടാമത്തെ കപ്പലും ആക്രമിക്കപ്പെട്ടു. ഈ കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും ബള്‍ഗേറിയന്‍ നാവികസേന രക്ഷപ്പെടുത്തി. ഇതില്‍ 11 പേര്‍ തുര്‍ക്കി പൗരന്മാരും 7 പേര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. കപ്പലിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കാണാതായ ആദ്യ കപ്പലിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബള്‍ഗേറിയന്‍‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ നടന്ന ഈ ആക്രമണം സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റുമെന്‍ റാദേവ് അപലപിച്ചു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചു. ഉക്രെയ്‌നെതിരായ യുദ്ധത്തിന്റെ ഭാഗമായി കരിങ്കടലില്‍ റഷ്യ ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles