ഉത്തർപ്രദേശിൽ പോലീസ് ഔട്ട്പോസ്റ്റിൽ സ്ഫോടനം! ഡെലിവറി ബോയിക്ക് പരിക്ക്! എടിഎസ് സംഭവ സ്ഥലത്ത്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വസുന്ധര പൊലീസ് ഔട്ട്പോസ്റ്റിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിൽ ഡെലിവറി ബോയിക്ക് പരിക്ക്. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് എടിഎസിന്റെ പ്രത്യേക സംഘം ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലെത്തി പരിശോധന ആരംഭിച്ചു. അഡിഷണൽ കമ്മീഷണർ ഓഫ് പൊലീസ് രാജ് കരൺ നായർ, ഇന്ദിരാപുരം അസിസ്റ്റന്റ് കമ്മീഷണർ സൂര്യബലി മൗര്യ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഫോടനം നടന്ന സ്ഥലം നേരിട്ടെത്തി പരിശോധിച്ചു.

ഓർഡർ നൽകാനായി ഔട്ട്പോസ്റ്റിലെത്തിയ ഡെലിവറി ബോയിക്കും അവിടെയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർക്കും സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു വീഴുകയും അതിൽ നിന്നുള്ള അവശിഷ്ടങ്ങൾ പതിച്ചുമാണ് ഡെലിവറി ജീവനക്കാരന് പരിക്കേറ്റത്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് എ.സി.പി സൂര്യബലി മൗര്യ അറിയിച്ചു. ഏതെങ്കിലും ഉപകരണത്തിന്റെ സാങ്കേതിക തകരാറാണോ അതോ പുറത്തുനിന്നുള്ള വസ്തുകാരണമാണോ അപകടമുണ്ടായതെന്ന് ഫോറൻസിക് വിദഗ്ധരും അന്വേഷണസംഘവും സ്ഥലം പരിശോധിച്ച് വിലയിരുത്തി വരികയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles