ഹൈദരാബാദിൽ മെറ്റ ഓഫീസ് അടിച്ചു തകർത്ത സംഭവം! യൂത്ത് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ 21 പ്രവർത്തകർ കസ്റ്റഡിയിൽ

ഹൈദരാബാദ്: സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിലും പോസ്റ്റുകൾ നീക്കം ചെയ്തതിലും പ്രതിഷേധിച്ച് മെറ്റ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശിവചരൺ റെഡ്ഡി ഉൾപ്പെടെ 21 പ്രവർത്തകരെ സൈബരാബാദിലെ റായ്ദുർഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു സംഭവം.

മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരേ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു ഇരുപതിലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു. നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനകം പുനഃസ്ഥാപിക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോടതികളിലും തെരുവുകളിലും ഓഫീസുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ തന്നെ തങ്ങളുടെ അധ്യക്ഷന്റെയും മറ്റ് ഭാരവാഹികളുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു. പ്രതിപക്ഷ ശബ്ദങ്ങളെ തിരഞ്ഞുപിടിച്ച് നിയന്ത്രിക്കാനാണ് മെറ്റ ശ്രമിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. ഇത്തരം സെൻസർഷിപ്പ് നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles