യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു!! അഴുകിയ മൃതദേഹം കണ്ടെത്തിയത് യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിൻ്റെ സീറ്റിനടിയിൽ,പ്രതി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. കന്യാകുമാരി സ്വദേശിയായ അയ്യപ്പൻ (31) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിൽ നിർത്തിയിട്ടിരുന്ന കോച്ചിനുള്ളിലേക്ക് കൊണ്ടുപോകുകയും തുടർന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക പരിക്കുകളാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.

ഈ മാസം പതിനെട്ടിന് രാവിലെ എട്ടുമണിയോടെയാണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പതിമൂന്നാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.

നവംബർ പതിനാലിന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്നും വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണമാണ് അയ്യപ്പനിലേക്ക് എത്തിയത്. പതിനാലിന് അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി പ്രതി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ചുറ്റിത്തിരിയാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles