കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് ! അനധികൃത നിയമനം നേടിയവരും പ്രതികളാകും, കടുത്ത നടപടികളിലേക്ക് ക്രൈംബ്രാഞ്ച്

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ അനധികൃതമായി നിയമനം നേടിയ 38 പേരെയും കേസിൽ പ്രതികളാക്കുമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. ഇവർക്കെതിരെ ചുമത്തേണ്ട കുറ്റങ്ങൾ സംബന്ധിച്ച് നിയമോപദേശം തേടും. ഇതുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. വി.സി ഉൾപ്പെടെ എട്ട് പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിൽ പ്രതികളായുള്ളത്. ഈ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.

2020ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ കേസ് എഴുതിത്തള്ളാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോടതിയില്‍ പരാതി എത്തിയതോടെ 2022ല്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2005ല്‍ നടന്ന അസി.നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് കണ്ടത്തല്‍. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു. അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരില്‍ മാര്‍ക്കിട്ട് പല ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കിയെന്നും പരാതിയുയര്‍ന്നിരുന്നു.

100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ 33,933 പേരാണ് പങ്കെടുത്തത്. എന്നാല്‍ പിന്നീട് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുവെന്ന പരാതി ഉയര്‍ന്നു. എഴുത്തുപരീക്ഷയുടെ 75 ശതമാനം മാര്‍ക്കും അഭിമുഖത്തിന്റെ 25 ശതമാനം മാര്‍ക്കും പരിഗണിക്കാന്‍ തീരുമാനിച്ചു. അഭിമുഖത്തിന് 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ചട്ടമാണ് അട്ടിമറിക്കപ്പെട്ടത്. അഭിമുഖത്തിന് വാരിക്കോരി മാര്‍ക്കു നല്‍കിയതോടെ എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയവര്‍ക്ക് നിയമനം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു പരാതി. 2008ലാണ് റാങ്ക്‌ലിസ്റ്റ് പുറത്തുവന്നത്. തുടര്‍ന്ന് നിയമനം ലഭിക്കാതിരുന്നവര്‍ കോടതിയെ സമീപിച്ചതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലേക്കും അന്വേഷണത്തിലേക്കും വിഷയം കടന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles