മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ! വെള്ളാപ്പള്ളിയ്ക്ക് കനത്ത തിരിച്ചടി! രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകണം, പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വെള്ളാപ്പള്ളിക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണച്ചുമതലയുള്ള വിജിലൻസ് എസ്പി എസ്. ശശിധരനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക ഇടക്കാല ഉത്തരവിലൂടെ ഈ കർശന നിർദ്ദേശം നൽകിയത്.

പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ചേർത്തല സ്വദേശി എം.എസ്. അനിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങിയതോടെ അന്വേഷണ സംഘത്തിന് ഉടൻ തന്നെ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടി വരും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles