മാസപ്പടി കേസ്! പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ; അഡ്വ: KM ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും വാദം

കൊച്ചി : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തക്ക മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും ചില ഡയറി രേഖകൾ മാത്രമാണ് പരിശോധിക്കാൻ ഉണ്ടായിരുന്നുള്ളൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും സർക്കാരുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ (എ ജി) കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഈ നിലപാടിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തു. പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സർക്കാരിന്റെ വാദങ്ങൾക്കിടെ, സിംഗിൾ ബെഞ്ചിന്റെ പ്രത്യേക ഉത്തരവുകൾ ഇല്ലെങ്കിൽ പോലും അന്വേഷണ ഏജൻസികൾക്ക് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന കാര്യം ഹൈക്കോടതി ആവർത്തിച്ചു ചോദിച്ചു. എന്നാൽ ലഭിച്ച തെളിവുകൾ കൃത്യമായ കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമല്ലായിരുന്നുവെന്നും അത്തരം സാഹചര്യങ്ങളിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നുമാണ് സർക്കാർ വിശദീകരിച്ചത്. അതേസമയം, പ്രതികൾ നൽകിയ ഹർജികളെ എതിർത്ത ഇഡി, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്ന ചോദ്യവും കോടതിയിൽ ഉന്നയിച്ചു. കേസിൽ അപ്പീലുമായി ബന്ധപ്പെട്ട വാദം കോടതിയിൽ തുടരുകയാണ്.

ഇതിനിടയിൽ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (SIT) ചുമതലപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലുണ്ടായ സാമ്പത്തിക ഇടപാടുകളിലെ ആരോപണങ്ങളായതിനാലാണ് രണ്ട് വ്യത്യസ്ത കേസുകളായി അന്വേഷിക്കുന്നത്. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുക.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles