പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസ്!! ചെയർമാൻ എം ആർ ബൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ്! ബുധനാഴ്ച ചോദ്യം ചെയ്യും

തിരുവനന്തപുരം : പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ ഭാഗമായി രണ്ട് പി.എസ്.സി അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മന്ദഗതിയിലായതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഗൗരവമേറിയ കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണമാണ് വേണ്ടതെന്നും, പി.എസ്.സി നൽകിയ ഹർജി ചൂണ്ടിക്കാട്ടി അന്വേഷണം സ്തംഭിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവില്ലെന്ന് ചെയർമാനും അംഗങ്ങളും അറിയിച്ചിരുന്നെങ്കിലും, ഹൈക്കോടതിയുടെ കർശന നിലപാടിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാനുള്ള എല്ലാ അധികാരവും സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിലെ താമസം അംഗീകരിക്കാനാവില്ലെന്ന് ആവർത്തിക്കുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles