നിരനിരയായി ഇടിച്ചു കയറിയത് 5 വാഹനങ്ങൾ !!എക്സ്പ്രസ്സ് വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽ !!

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം. ലഖ്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹാലിയാപൂരിൽ വെച്ചാണ് അപകടമുണ്ടായത്. രാഹുൽ ഗാന്ധി പൂർണ്ണ സുരക്ഷിതനാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ വലതുവശത്തെ ഫാസ്റ്റ് ലെയ്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് പിന്നാലെ വന്ന സ്കോർപിയോ എസ്.യു.വി ഇടിച്ചുകയറുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ സ്കോർപിയോയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു.

ഇന്ന് രാവിലെ ലഖ്നൗ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധിയും സംഘവും അവിടെ നിന്ന് 135 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിലേക്ക് തിരിക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 35 കിലോമീറ്റർ മുൻപാണ് അപകടം സംഭവിച്ചത്.

2018-ൽ അന്നത്തെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ വിധിക്കായി സുൽത്താൻപൂരിലെ പ്രത്യേക എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയാണ് സംഭവം. വിധിക്കൂറ്റൽ വേളയിൽ രാഹുൽ ഗാന്ധിയുടെ ഭൗതിക സാന്നിധ്യം ആവശ്യമായതിനാലാണ് അദ്ദേഹം നേരിട്ടെത്തിയത്. 2018 ഓഗസ്റ്റ് 4-നാണ് ബി.ജെ.പി നേതാവ് വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ കോടതിയിൽ പരാതി നൽകിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles