റായിഗഞ്ചിലെ എൻകൗണ്ടറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി! സ്വയരക്ഷയ്ക്കായി തിരിച്ചടിക്കാൻ പോലീസിന് അവകാശമുണ്ടെന്ന് പ്രഖ്യാപനം

കൊൽക്കത്ത : ഉത്തർ ദിനാജ്പൂർ ജില്ലയിലെ റായിഗഞ്ചിൽ പീഡന-കൊലപാതക കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ആക്രമണമുണ്ടാകുമ്പോൾ സ്വയംരക്ഷയ്ക്കായി തിരിച്ചടിയ്ക്കാൻ പോലീസിന് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പുർബ മേദിനിപൂർ ജില്ലയിലെ ദിഗയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീപീഡനവും കൊലപാതകവും, ലഹരിമരുന്ന് കടത്ത്, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാരിന്റെ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റായിഗഞ്ചിൽ 13-കാരിയായ സഹോദരീ പുത്രിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ദിലീപ് റോയ് എന്ന പ്രതിയാണ് പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ റായിഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാ കേസുകളിലും പോലീസ് വെടിവെക്കാറില്ലെന്നും, തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ മാത്രമാണ് പോലീസ് സ്വയംരക്ഷയ്ക്കായി തിരിച്ചടിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തരം കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തുനിൽക്കാതെ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളോട് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണമാറ്റത്തിന് ശേഷം പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ എൻകൗണ്ടർ മരണമാണിത്. ഇതിനുപുറമെ, മതപരമായ ചടങ്ങുകൾക്കും പ്രൊസഷനുകൾക്കും നേരെ കല്ലെറിയുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. മുൻപ് ഭരണം നടത്തിയിരുന്ന ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസും ബംഗാളിന്റെ സംസ്‌കാരത്തെയും ആചാരങ്ങളെയും തകർക്കുകയായിരുന്നുവെന്നും, പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ആരും മുതിർന്നിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles