പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്! നന്ദിഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ബിജെപിയ്ക്ക് മിന്നും ജയം ! രെജിനഗറിലും കാവിക്കൊടി

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ബിജെപിക്ക് മിന്നുന്ന വിജയം സമ്മാനിച്ച് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപി സ്ഥാനാർത്ഥി ഹാസി റാണി റഥ് തന്റെ മുഖ്യ എതിരാളിയെ 1.2 ലക്ഷത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മെയ് 6-ന് മധ്യഗ്രാമിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട സുവേന്ദു അധികാരിയുടെ അനുയായി ചന്ദ്രനാഥ് റഥിന്റെ മാതാവാണ് ഹാസി റാണി റഥ്.

നന്ദിഗ്രാമിൽ നിന്ന് വിജയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 1,64,227 വോട്ടുകളാണ് ഹാസി റാണി റഥ് നേടിയത്. എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനിന് 41,674 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 1.22 ലക്ഷത്തിലേറെ വരുന്ന ഈ വിജയം 1967-ന് ശേഷമുള്ള ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷമാണ്. 2016-ൽ തൃണമൂൽ കോൺഗ്രസിനായി മത്സരിച്ചപ്പോൾ സുവേന്ദു അധികാരി നേടിയ 81,230 വോട്ടുകളുടെ മുൻ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ രെജിനഗറിലും ബിജെപി സ്ഥാനാർത്ഥി ശങ്കരാജ് സർക്കാർ 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 70 ശതമാനത്തോളം ഭൂരിപക്ഷമുള്ള മുസ്ലീം വോട്ടർമാർ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തതിന്റെ തെളിവാണ് ഈ വിജയമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. നന്ദിഗ്രാമിലെയും രെജിനഗറിലെയും ന്യൂനപക്ഷ വിഭാഗങ്ങൾ ബി.ജെ.പിയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു. അന്നപൂർണ്ണ യോജന ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരും തങ്ങളെ പിന്തുണച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന നിലയിൽ രാഷ്ട്രീയ നിരീക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ വീക്ഷിച്ചിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles