വിഴിഞ്ഞത്ത് മദ്യപിച്ചെത്തിയ പോലീസുകാരന്റെ അക്രമം! ഹെൽമറ്റ് കൊണ്ട് കാർ യാത്രികന്റെ തലയ്ക്കടിച്ചു, കസ്റ്റഡിയിലും പരാക്രമം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യലഹരിയിൽ പോലീസുകാരന്റെ അതിക്രമം. വിഴിഞ്ഞം മുക്കോല സ്വദേശിയായ ശന്തനുവിനും കുടുംബത്തിനും നേരെയാണ് മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സിവിൽ പോലീസ് ഓഫീസറായ ടിജു ആക്രമണം നടത്തിയത്. യാത്രയ്ക്കിടെ ശന്തനു ഓടിച്ചിരുന്ന കാർ വഴിയിൽ പെട്ടെന്ന് ഓഫ് ആയതിന് പിന്നാലെ ബൈക്കിലെത്തിയ ടിജു ഇയാളുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിനിടയിൽ ഇയാൾ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ശന്തനുവിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന പോലീസും ചേർന്നാണ് മദ്യപിച്ച് അക്രമാസക്തനായ ടിജുവിനെ ഏറെ പരിശ്രമിച്ച് കീഴടക്കിയത്. തുടർന്ന് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത ശേഷവും ഇയാൾ സ്റ്റേഷനിലും പരിസരത്തും പരാക്രമം തുടർന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ഓടാനും ഇയാൾ ശ്രമം നടത്തി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles