സീറാം സാംബശിവ റാവു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്എൽ 7 ലൈസൻസ് റദ്ദാക്കി സർക്കാർ ! ഫീസ് തിരിച്ചു നൽകും

തിരുവനന്തപുരം : ശ്രീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണറായിരുന്ന സമയത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്എൽ 7 ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നൽകിയ ലൈസൻസും മുൻകൂർ അനുമതിയുമാണ് റദ്ദാക്കി ഉത്തരവിറക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിനാണ് ലൈസൻസ് അനുവദിച്ചിരുന്നത്.

ലൈസൻസ് റദ്ദാക്കിയ പശ്ചാത്തലത്തിൽ, ഇതിനായി അപേക്ഷകർ കെട്ടിവെച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ നൽകിയാൽ മതിയെന്ന് എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ എഫ്എൽ 7 അടക്കമുള്ള ബാർ ലൈസൻസുകൾ പുതുതായി നൽകേണ്ടതില്ലെന്ന സർക്കാറിന്റെ നയപരമായ തീരുമാനത്തെ തുടർന്നാണ് ഈ നടപടി. പുതിയ മദ്യനയം നിലവിൽ വന്ന ശേഷം ആവശ്യക്കാർക്ക് ലൈസൻസിനായി വീണ്ടും അപേക്ഷിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles