‘പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം.. നിങ്ങൾ നോക്കിക്കോ’.. പോലീസുകാരനെതിരെ ഭീഷണി മുഴക്കി വി ജോയ് എംഎൽഎ, വിവാദമായതോടെ വിശദീകരണം

തിരുവനന്തപുരം : . സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി. ജയചന്ദ്രന് മുന്നിൽ വെച്ചായിരുന്നു എംഎൽഎയുടെ ഭീഷണി.

എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ ഗോകുലിനെതിരെയാണ് പാർട്ടിയുടെ ഭാഗത്തുനിന്ന് നിരന്തരമായ നീക്കങ്ങൾ നടക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം മാർച്ചിൽ പങ്കെടുത്ത നേതാക്കൾ പോലീസിന് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് “അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം…” എന്ന് വി. ജോയ് പ്രതികരിച്ചത്. കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവവികാസങ്ങൾ. കൊലപാതകം എന്ന് പറഞ്ഞ ശേഷം ജോയ് പറയുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായി കേൾക്കുന്നില്ല.

എന്നാൽ താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കുകയാണെന്നാണ് വി. ജോയ് നൽകുന്ന വിശദീകരണം. പോലീസിന്റെ ഭാഗത്തുനിന്നും കുട്ടികൾക്ക് നേരെ നടക്കുന്ന മൃഗീയമായ അക്രമങ്ങൾ തുടർന്നാൽ അത് ജീവഹാനിക്ക് ഇടയാക്കുമെന്നും, അങ്ങനെയുണ്ടാകുന്ന സാഹചര്യം കൊലപാതകത്തിന് തുല്യമാകുമെന്ന മുന്നറിയിപ്പാണ് താൻ നൽകിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles