വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പ്!! ലോഗ് ഔട്ട് ചെയ്യാൻ മറന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സംവിധാനങ്ങളിലോ വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാതെ ഉപേക്ഷിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ഇത് സംബന്ധിച്ച സുപ്രധാന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. വെറുമൊരു അശ്രദ്ധയിലൂടെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ കൈകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സജീവമായി നിലനിൽക്കുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ, കോൺടാക്റ്റുകൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവ ചോർത്താൻ സാധിക്കും. ഇതിലുപരിയായി, ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, മറ്റ് സൈബർ കുറ്റകൃത്യങ്ങൾ എന്നിവ നടത്താനും സാധ്യതയുണ്ട്. അതിനാൽ, ബ്രൗസർ വിൻഡോയോ ടാബോ വെറുതെ ക്ലോസ് ചെയ്യുന്നതിന് പകരം, ഓരോ ഉപയോഗത്തിന് ശേഷവും കൃത്യമായി മാനുവലായി ലോഗ് ഔട്ട് ചെയ്യുന്നത് ശീലമാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

താൽക്കാലികമായി വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വന്നാൽ വിശ്വസ്തമായ കമ്പ്യൂട്ടറുകളിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കാവുന്നതാണ്. എങ്കിലും, ഇൻകോഗ്നിറ്റോ മോഡ് ഒരു അധിക സുരക്ഷാ മുൻകരുതൽ മാത്രമാണെന്നും ലോഗ് ഔട്ട് ചെയ്യുന്നതിന് പകരമാകില്ലെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. സൈബർ കഫേകൾ, പബ്ലിക് കിയോസ്കുകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയ കമ്പ്യൂട്ടറുകൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണം.

തന്ത്രപ്രധാനമായ ഔദ്യോഗിക വിവരങ്ങൾ, സാമ്പത്തിക രേഖകൾ, രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ എന്നിവ കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി കൈമാറരുതെന്ന് സർക്കാർ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗികവും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ തൊഴിലിടങ്ങളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് സ്ഥാപനങ്ങൾ ഒഴിവാക്കേണ്ടതാണ്. തങ്ങൾ അയക്കാത്ത സന്ദേശങ്ങൾ അക്കൗണ്ടിൽ കാണുകയോ കോൺടാക്റ്റുകളിൽ നിന്ന് അപ്രതീക്ഷിത മറുപടികൾ ലഭിക്കുകയോ ചെയ്താൽ ഉടൻ ജാഗ്രത പാലിക്കണം. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ, സുരക്ഷാ സോഫ്റ്റ്‌വെയറുകൾ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും സംശയാസ്പദമായ ഫയലുകളും വ്യാജ സോഫ്റ്റ്‌വെയറുകളും ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles