ന്യൂഡൽഹി: മാനനഷ്ടക്കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്ന് യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി സാകേത് കോടതി. 2018-ൽ പുറത്തിറക്കിയ ഒരു വീഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും ഇതേ വീഡിയോയുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. കേസിൽ തുടർവാദം ഡിസംബർ മൂന്നിലേക്ക് മാറ്റി.
2018 മെയ് മാസത്തിൽ ധ്രുവ് റാഠി പങ്കുവെച്ച ‘ബിജെപി ഐടി സെൽ പാർട്ട് 2’ എന്ന വീഡിയോയാണ് വിവാദത്തിന് തിരികൊളുത്തിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്താൻ ബിജെപി ഐടി സെല്ലിലെ ചിലർ ഒരാൾക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണമാണ് വീഡിയോയിൽ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങൾ തന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനായ വികാസ് സംക്രിത്യായൻ എന്ന വികാസ് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. റാഠിക്ക് പുറമെ വീഡിയോ റീട്വീറ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെതിരെയും പരാതിക്കാരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
നോട്ടീസ് നൽകുന്നതിലും റാഠിയുടെ ഹാജർ ഉറപ്പാക്കുന്നതിലും നേരിട്ട തടസ്സങ്ങൾ കാരണം കേസ് നടപടികൾ പലതവണ വൈകിയിരുന്നു. 2019 ജൂലൈയിലാണ് കോടതി ആദ്യമായി സമൻസ് അയച്ചത്. എന്നാൽ ഗുരുഗ്രാമിലെ വസതി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും റാഠി പ്രധാനമായും ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും മുൻപ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഒക്ടോബർ 17-നും ഒക്ടോബർ 31-നും ജാമ്യമില്ലാ വാറണ്ടുകൾക്ക് മുൻപായി ജാമ്യം അനുവദിക്കുന്ന വാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും അവ നടപ്പാക്കാൻ സാധിച്ചില്ല. നേരത്തെ അയച്ച വാറണ്ട് ഓസ്ട്രിയയിലെ തെറ്റായ വിലാസത്തിലാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും റാഠി ഹാജരാകാതിരിക്കുകയും ചെയ്തതോടെയാണ് കർശന നടപടിയെന്ന നിലയിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം, വീഡിയോ റീട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരായ നിയമനടപടികൾ മറ്റൊരു വഴിയിലൂടെയാണ് നീങ്ങുന്നത്. വീഡിയോ പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് 2024 ഫെബ്രുവരിയിൽ കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സമൻസ് റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയിൽ വിചാരണക്കോടതി നടപടികൾ സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. റീട്വീറ്റ് വഴി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499-ാം വകുപ്പ് പ്രകാരം കുറ്റകരമാകാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.