കോവിഡ് തിരിച്ചെത്തിയോ? യുകെയിലെ ‘അമേരിക്കൻ കോവിഡ്’ വ്യാപനത്തിൽ ആശങ്ക

ലണ്ടൻ: കോവിഡ് മഹാമാരിയുടെ ഭീതിൊഴിഞ്ഞെങ്കിലും രോഗവ്യാപനം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ബ്രിട്ടനിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. തണുപ്പുകാലം ആരംഭിക്കുന്നതോടെ യുകെയിൽ കൊവിഡ് കേസുകളും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. നിലവിൽ ‘അമേരിക്കൻ കൊവിഡ്’ അല്ലെങ്കിൽ ‘സ്ട്രാറ്റസ്’ എന്നറിയപ്പെടുന്ന XFG വകഭേദമാണ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്.

എന്താണ് ‘അമേരിക്കൻ കൊവിഡ്’ അല്ലെങ്കിൽ XFG ?

ഇത് തികച്ചും പുതിയൊരു കൊറോണ വൈറസ് വകഭേദമല്ല. ഒമിക്രോൺ കുടുംബത്തിൽപ്പെട്ട ഈ വകഭേദം ലോകാരോഗ്യ സംഘടന (WHO) മാസങ്ങളായി നിരീക്ഷിച്ചു വരുന്ന ഒന്നാണ്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘അമേരിക്കൻ കൊവിഡ്’ എന്നത് ഒരു ഔദ്യോഗിക നാമകരണമല്ലെന്നും, അമേരിക്കയിൽ ഇത് വ്യാപകമായി കണ്ടതുകൊണ്ടാണ് ഈ പേര് വന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കിൽ വർധനയുണ്ടായിട്ടുണ്ട്. ആശുപത്രികളിലെ കൊവിഡ് പോസിറ്റീവ് നിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും, മഹാമാരിയുടെ കാലത്തെ രൂക്ഷമായ സാഹചര്യങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. എക്സ്.എഫ്.ജി വകഭേദം മുൻപുള്ള ഒമിക്രോൺ വകഭേദങ്ങളെക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

തൊണ്ടവേദന, അടഞ്ഞ ശബ്ദം അല്ലെങ്കിൽ പരുപരുത്ത തൊണ്ട എന്നിവയാണ് എക്സ്.എഫ്.ജിയുടെ പ്രധാന പ്രത്യേക ലക്ഷണങ്ങളായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ കൊവിഡ് ലക്ഷണങ്ങൾക്ക് പുറമെയാണിത്. പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരുമാണ് നിലവിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. വ്യക്തിഗത ശുചിത്വം പാലിക്കുന്നതും, ആവശ്യമായ ഘട്ടങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതും രോഗവ്യാപനം തടയാൻ സഹായിക്കുമെന്നും ആരോഗ്യ ഏജൻസികൾ ഓർമ്മിപ്പിക്കുന്നു.

(ശ്രദ്ധിക്കുക : ഈ ലേഖനം വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ്, ഒരിക്കലും ഒരു പ്രൊഫഷണൽ വൈദ്യ ഉപദേശത്തിന് പകരമാവില്ല. ഒരു മെഡിക്കൽ അവസ്ഥയെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങൾക്കോ സംശയങ്ങൾക്കോ എപ്പോഴും, ഡോക്ടറുടെ ഉപദേശം തേടുക.)

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles