പോലീസ് അടി തുടങ്ങിയപ്പോൾ ആളുകളെ തള്ളി മാറ്റി ഓടി തള്ളുന്ന ബ്രിട്ടാസ്!! ഇത് വിപ്ലവമല്ല അവസരവാദപരമായ ഒളിച്ചോട്ടം

സമരമുഖങ്ങളിൽ വിപ്ലവ വീര്യത്തിന്റെ വലിയ മുദ്രാവാക്യങ്ങൾ മുഴക്കി പാവപ്പെട്ട പ്രവർത്തകരെ പോലീസിന്റെ ലാത്തിക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത്, സ്വന്തം ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാതെ വിദഗ്ദ്ധമായി തടിതപ്പുന്ന ചില ‘വിഐപി വിപ്ലവകാരി’കളുടെ കപട മുഖമാണ് ഇപ്പോൾ ദൽഹി തെരുവിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഡൽഹിൽ അരങ്ങേറിയ പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് എംപി കാട്ടിയ അവസരവാദപരമായ ഒളിച്ചോട്ടം കേരള രാഷ്ട്രീയത്തിൽ വലിയ പരിഹാസത്തിനും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

ഡൽഹി പോലീസിന്റെ ലാത്തിച്ചാർജ് ആരംഭിച്ച നിമിഷം തന്നെ ഒരൊറ്റ നിമിഷം കൊണ്ട് ജനക്കൂട്ടത്തിനിടയിലൂടെ ഊരിപ്പോകുന്ന ജോൺ ബ്രിട്ടാസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ രാഷ്ട്രീയ നേതാവ് കഥാപാത്രം ലാത്തിച്ചാർജ് തുടങ്ങുമ്പോൾ തന്നെ കൂടെയുള്ളവരെ തിരിഞ്ഞുനോക്കാതെ ഓടി രക്ഷപ്പെടുന്ന പ്രശസ്തമായ ആ രംഗത്തെയാണ് ബ്രിട്ടാസ് ഡൽഹി തെരുവിൽ അതേപടി പുനരവതരിപ്പിച്ചത്. സിനിമയിൽ ഇതൊരു ചിരിക്ക് വകനൽകുന്ന തമാശയായിരുന്നെങ്കിൽ, രാഷ്ട്രീയ രംഗത്ത് ഉത്തരവാദിത്തമുള്ള ഒരു പാർലമെന്റ് അംഗത്തിൽ നിന്ന് ഉണ്ടായ ഈ ഒളിച്ചോട്ടം അങ്ങേയറ്റം അപലപനീയവും പ്രവർത്തകരോടുള്ള വലിയ വഞ്ചനയുമാണ്.

എയർകണ്ടീഷൻ ചെയ്ത ടിവി സ്റ്റുഡിയോകളിലും പാർലമെന്റിന്റെ സുരക്ഷിതമായ നടുത്തളങ്ങളിലും ഇരുന്ന് വലിപ്പമേറിയ ഇംഗ്ലീഷിൽ സംസാരിക്കാനും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വിപ്ലവ സിംഹമായി പോസ് ചെയ്യാനും ബ്രിട്ടാസിന് യാതൊരു മടിയുമില്ല. എന്നാൽ പച്ചയായ തെരുവ് സമരങ്ങളുടെ കനൽവഴികളിൽ നിൽക്കാൻ, പോലീസിന്റെ ലാത്തിയടിയും കണ്ണീർവാതകവും സാധാരണ അണികൾക്കൊപ്പം നിന്ന് നേരിടാൻ ഈ കോർപ്പറേറ്റ് വിപ്ലവകാരിക്ക് ഭയമാണ്. സമരത്തിൽ പങ്കെടുക്കുന്നതുപോലും ക്യാമറകളിൽ തലകാണിച്ച് സോഷ്യൽ മീഡിയ റീൽസ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രവർത്തകർ പോലും ചോദിക്കുന്നത്. ക്യാമറയുടെ വെളിച്ചം ഉള്ളിടത്തോളം കാലം മുന്നിൽ നിൽക്കുകയും, പോലീസിന്റെ ലാത്തി ഉയരുമ്പോൾ പിന്നിലേക്ക് വലിയുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

റഹീമിനെപ്പോലുള്ള നേതാക്കൾ തെരുവിൽ പോലീസിന്റെ ക്രൂരമർദ്ദനം നേരിടേണ്ടി വരുമ്പോൾ, തങ്ങളുടെ സ്വന്തം എംപി തടിതപ്പി രക്ഷപ്പെടുന്നത് കണ്ട പാവപ്പെട്ട പാർട്ടി അണികൾ അനുഭവിക്കുന്ന നിരാശ ചെറുതല്ല. പാർട്ടി പ്രവർത്തനം എന്നാൽ രക്തസാക്ഷിത്വവും ജയിൽവാസവും മാത്രമായി കരുതുന്ന സാധാരണക്കാർക്ക് മുന്നിലാണ് ഇത്തരത്തിൽ അധികാരത്തിന്റെ സുഖലോലുപത മാത്രം ആസ്വദിച്ച് ശീലിച്ചവർ വിപ്ലവം പ്രസംഗിക്കുന്നത്. സാധാരണ സഖാക്കൾ തെരുവിൽ തല്ലുകൊള്ളുമ്പോൾ, ഒരു ചെറിയ അടിപോലും കൊള്ളാതെ അരികിലൂടെ തിരിഞ്ഞുനടന്ന ബ്രിട്ടാസ് തൻ്റെ മുൻഗണന എന്താണെന്ന് വ്യക്തമായി കാണിച്ചുതന്നു. സ്വന്തം സുരക്ഷയും ശരീരവും മാത്രം നോക്കുന്ന ഇത്തരം വിഐപി നേതാക്കൾക്ക് പാവപ്പെട്ട അണികളുടെ ജീവിതമോ അവരുടെ വേദനയോ ഒരു വിഷയമേയല്ല.


ഒരു വശത്ത് പാവപ്പെട്ട തൊഴിലാളികളും വിദ്യാർത്ഥികളും സമരങ്ങളുടെ പേരിൽ പോലീസിന്റെ തല്ലും കേസുകളും വാങ്ങി ജീവിതം ഹോമിക്കുമ്പോൾ, മറുവശത്ത് ഇങ്ങനെയുള്ളവർ രാജ്യസഭാ സീറ്റും അധികാര പദവികളും ആവോളം അനുഭവിച്ച് മുന്നോട്ട് പോകുന്നു.  സ്വന്തം സഹപ്രവർത്തകൻ ക്രൂരമായി മർദ്ദിക്കപ്പെടുമ്പോൾ ഓടിരക്ഷപ്പെടുകയല്ല, മറിച്ച് ഒപ്പം നിന്ന് ചേർത്തുപിടിക്കുകയാണ് ഒരു യഥാർത്ഥ ജനനായകൻ ചെയ്യേണ്ടത്. എന്നാൽ ബ്രിട്ടാസിന്റെ മുൻഗണന എപ്പോഴും സ്വന്തം സുരക്ഷിതത്വം മാത്രമാണ്. സ്റ്റുഡിയോ ചർച്ചകളിലെ വാചകക്കസർത്തുകൾ കൊണ്ടോ ടിവി അഭിമുഖങ്ങളിലെ കസർത്തുകൾ കൊണ്ടോ തെരുവിന്റെ ചൂടും സാധാരണ പ്രവർത്തകന്റെ കണ്ണീരും മറച്ചുവെക്കാൻ കഴിയില്ലെന്ന് ബ്രിട്ടാസ് മനസ്സിലാക്കണം. പോലീസിന്റെ ലാത്തി കണ്ടപ്പോൾ വഴിമാറി ഓടിയ ഈ ഒളിച്ചോട്ടം ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കറുത്ത പാടായി എന്നും നിലനിൽക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles