ചേരാനല്ലൂർ അപകടം ! 17 കാരൻ ഫ്‌ളാറ്റിൽ നിന്ന് കാറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്, കേസിൽ നിർണ്ണായകമാകും

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടത്തിൽ നിർണായകമായ സിസിടിവി ദൃശ്യം പുറത്ത്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന 17-കാരൻ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് കാർ പുറത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36ന് പെരുമഴയത്താണ് 17കാരൻ കാർ പുറത്തുകൊണ്ടുപോയത്. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബെൻസ് എടുത്തിറങ്ങിയതെന്നും യൂട്യൂബ് നോക്കിയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നും 17-കാരന്റെ മൊഴി. എന്നാൽ ഇതിനുമുമ്പും ഇയാൾ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ടായിരുന്നു. എന്നാൽ, അപകടത്തിന് തൊട്ടുപിന്നാലെ ഈ തെളിവുകളെല്ലാം ഇൻസ്റ്റഗ്രാമിൽനിന്ന് ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. കാർ ഓടിച്ചു പോകുന്ന സമയത്ത് ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങൾ 17-കാരൻ സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ 104 കിലോമീറ്ററോളം വേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു. 17 കാരന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കും, മാതാപിതാക്കള്‍ക്കും എതിരെ കേസ് ചുമത്താനുള്ള വകുപ്പുണ്ട്. ഇത് പ്രകാരം, പിതാവിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എംവി ആക്ട് 199(a) ആണ് ചുമത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles