കാസർകോട്: വാടകവീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. കാസർകോട് എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കുന്നത്ത് വാടകവീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് സംഘം പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയത്.
കാസർകോട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയുടെ നേതൃത്വത്തിൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ യുവതിക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ.വി., സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ., ഷിജിത്ത് വി.വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ എം.വി., എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി.എ., സൈബർ സെൽ ഉദ്യോഗസ്ഥൻ പ്രിഷി പി.എസ്. എന്നിവരും പങ്കെടുത്തു.സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്.



