ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം!! സ്ഥിരീകരണവുമായി ഇറാൻ സർക്കാർ

ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യൻ ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ സർക്കാർ വീണ്ടും വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിലെ കപ്പലുകൾക്കും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ഈ ജലപാതയിലൂടെ സഞ്ചരിക്കാമെന്ന് ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി വൈസ് ചെയർമാൻ അഹമ്മദ് ഹയാത്-മൊഗദ്ദാം അറിയിച്ചു.

സാമ്പത്തിക-സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് ഹയാത്-മൊഗദ്ദാം ഇളവുകളെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നും മരുന്നുകൾ അടക്കമുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നയതന്ത്ര പിന്തുണ മുൻനിർത്തിയാണ് ചൈനയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കയുമായി വീണ്ടുമൊരു നേരിട്ടുള്ള യുദ്ധത്തിന് സാധ്യതയേറുന്നുവെന്ന സൈനിക വിലയിരുത്തലുകൾക്കിടയിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഇറാൻ തുടരുകയാണ്. ഖത്തർ മുന്നോട്ടുവെച്ച മധ്യസ്ഥത നിർദ്ദേശങ്ങളോട് സഹകരിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവർ സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖത്തർ പ്രതിനിധികൾ ടെഹ്‌റാനിലെത്തി ഇറാന്റെ അന്തിമ നിലപാട് ശേഖരിച്ചുവരികയാണ്. എന്നിരുന്നാലും, യുഎസ് സേനയുമായി വീണ്ടുമൊരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന കടുത്ത സംശയത്തിലാണ് ഇറാന്റെ സൈനിക തന്ത്രജ്ഞർ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles