സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോയും! കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരിന്റെ ആസൂത്രണമില്ലായ്മയും എൽനിനോ പ്രതിസന്ധിയുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭാവിയിലെ വൈദ്യുതി ആവശ്യകത മുൻകൂട്ടി കാണുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടുവെന്നും ദീർഘകാല കരാറുകൾ ഒപ്പിടാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അഞ്ചൂറ് മെഗാവാട്ട് വൈദ്യുതി സ്വാപ് അടിസ്ഥാനത്തിൽ മുൻ സർക്കാർ വാങ്ങിയിരുന്നുവെന്നും ഇത് കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ തിരികെ നൽകേണ്ടിവന്നതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടോളം വർദ്ധിച്ചു. എൽനിനോ പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് സ്വാപ് കരാറുകളിൽ ഏർപ്പെട്ടത് ബുദ്ധിശൂന്യമായ നടപടിയായിരുന്നുവെന്നും അത് തിരിച്ചടക്കേണ്ടി വന്നത് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കെഎസ്ഇബി ചെയർമാനെ മാറ്റിയത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞു. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ ഒരുങ്ങുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതകൾ അന്വേഷിക്കാതെയാണെന്ന് അദ്ദേഹം വിമർശിച്ചു. മുൻ സർക്കാരിന്റെ കാലത്ത് 2025-ൽ ഇതേ ജി.എൻ.എയിൽ (GNA) നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഇതറിയാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles